ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെയുള്ള വിവാദം തുടരുന്നു. 86 വര്‍ഷത്തിനു ശേഷം ഹയ സോഫിയയില്‍ ആദ്യ മുസ്ലിം പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയില്‍ തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതന്‍ അലി എര്‍ബസ് നടത്തിയ വിവാദ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത്.
ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴില്‍ വരുന്ന ഏത് വസ്തുവകകളും തൊടുന്നവര്‍ കത്തും എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതന്‍ പറഞ്ഞത്.
‘ കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തില്‍ അലംഘനീയമാണ്, അത് തൊടുന്നവര്‍ കത്തും. ഇത് ലംഘിക്കുന്നവര്‍ ശപിക്കപ്പെടും,’
ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുര്‍ക്കിയുടെ സ്ഥാപകനും ഹയ സോഫിയയെ 1934 ല്‍ മുസ്ലിം പള്ളിയാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത മുസ്തഫ കമാല്‍ അത്തതുര്‍ക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമര്‍ശമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഐ.വൈ.ഐയും ഉള്‍പ്പെടെ ഇമാമിനെതിരെ രംഗത്തു വന്നിട്ടുണ്ട്. വിവാദ പ്രസ്താവന നടത്തിയ ഇമാം രാജി വെക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
അത്ത തുര്‍ക്കിനെതിരെയുള്ള പ്രസ്താവനയ്ക്ക് നിങ്ങള്‍ക്ക് വില നല്‍കേണ്ടി വരുമെന്നാണ് സി.എച്ച്.പി പാര്‍ട്ടി പ്രതികരിച്ചത്.
‘ഒരു ദിവസം എര്‍ബെയ്‌ക്കെതിരെ രാഷ്ട്രീയവും നീതി ന്യായപരമവുമായ പ്രത്യഘാതങ്ങള്‍ ഉണ്ടായേക്കും’ ഐ.വൈ.ഐ പാര്‍ട്ടി പ്രതികരിച്ചു.
എന്നാല്‍ ആരോപണങ്ങളെ എര്‍ബസ് എതിര്‍ത്തു. തന്റെ പരാമര്‍ശം ഈ ഉദ്ദേശത്തോടെ അല്ലായിരുന്നെന്നാണ് ഇമാം പറഞ്ഞത്. ഫൗണ്ടേഷനുകളും പൊതു സ്വത്തു വകകളും സംരക്ഷിക്കാന്‍ പൊതുജനങ്ങളോ ഓര്‍മ്മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്നു ഹയ സോഫിയ മുസ്ലിം ആരാധനലയമാക്കി മാറ്റിയ ശേഷമുള്ള ആദ്യ പ്രാര്‍ത്ഥന ജൂലൈ 24 ന് നടന്നിരുന്നു. പ്രാര്‍ത്ഥനയ്ക്കായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും മന്ത്രിമാരും എത്തി.
86 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഹയ സോഫിയയില്‍ നമസ്‌കാരം നടക്കുന്നത്. ആയിരക്കണക്കിന് പേരാണ് പ്രാര്‍ത്ഥനക്കായി എത്തിയത്.
1500 ലേറെ വര്‍ഷം പഴക്കമുള്ള ഹയ സോഫിയ കഴിഞ്ഞ ജൂലൈ 10 നാണ് മസ്ജിദാക്കി മാറ്റിയത്.
1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ആരാധനാലലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…