ഈജിപ്തിലെ പ്രശസ്ത ഡോക്ടറായ മുഹമ്മദ് മഷാലി (76) വിട പറഞ്ഞു. തന്റെ ഗ്രാമമായ ടാന്റയില്‍ പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ നിരക്കില്‍ മെഡിക്കല്‍ ചികിത്സ നല്‍കിയിരുന്ന ഇദ്ദേഹം ഈജിപ്താകെ പ്രശസ്തനാണ്.
സാധാരണ ഡോക്ടര്‍മാര്‍ ഈടാക്കുന്ന 40 ഈജിപ്ത്യന്‍ പൗണ്ടില്‍ നിന്നും കുറച്ച് 10 ഈജിപ്ത്യന്‍ പൗണ്ട് മാത്രമാണ് ഇദ്ദേഹം രോഗികളില്‍ നിന്നും ഈടാക്കിയിരുന്നത്. ചിലപ്പോള്‍ രോഗികള്‍ക്കു വേണ്ട മരുന്നും ഇദ്ദേഹം വാങ്ങി നല്‍കിയിരുന്നു.
ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ വളര്‍ന്നയാളാണ് അതിനാലാണ് പാവപ്പെട്ടവര്‍ക്കു വേണ്ടി സേവനം ചെയ്യുന്നതെന്നാണ് ഇദ്ദേഹം ഒരുവേള പറഞ്ഞത്.
താന്‍ പാവപ്പെട്ടവര്‍ക്കു ചികിത്സ നല്‍കാന്‍ തീരുമാനിക്കുന്നതിനുണ്ടായ കാരണവും ഇദ്ദേഹം പറഞ്ഞിരുന്നു.
ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടിക്ക് ഇന്‍സുലിലിന്‍ കുത്തിവെക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ വീട്ടുകാരുടെ കൈയ്യില്‍ ഇതിന് പണമുണ്ടായിരുന്നില്ല. തനിക്ക് ഇന്‍സുലിന്‍ കുത്തിവെക്കണമെന്ന് ആ കുട്ടി തന്റെ അമ്മയോട് അപേക്ഷിച്ചു. എന്നാല്‍ അത് സാധ്യമല്ലെന്നും ഇന്‍സുലിന്‍ കുത്തിവെച്ചാല്‍ പിന്നെ നിന്റെ സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമുണ്ടാവില്ലെന്നുമാണ് അമ്മ മറുപടി നല്‍കിയത്. ഒടുവില്‍ ചികിത്സ കിട്ടാതെ ആ കുട്ടി മരിച്ചു.
തന്റെ കൈയ്യില്‍ കിടന്നാണ് ആ കുട്ടി മരിച്ചതെന്നും അന്ന് തനിക്ക് സഹായിക്കാനായില്ലെന്നും ഒരു ഈജ്പിത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞിരുന്നു.’ പാവപ്പെട്ടവരെ സഹായിക്കാന്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുമെന്ന് അന്ന് തന്നെ ഞാന്‍ സത്യം ചെയ്തു,’ മഷാലി പറഞ്ഞു.
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…
വാഷിംഗ്‌ടൺ ഡി സി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ…