ടൊറന്റോ: കാനഡയിൽ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത ചൂടിൽ 719 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. സാധാരണഗതയില്‍ ഇക്കാലയളവില്‍ സംഭവിക്കാറുള്ള മരണത്തിന്റെ മൂന്നിരട്ടിയാണ് ഇതെന്ന് അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ പ്രായം ചെന്നവര്‍ക്കിടയിലാണിത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മാരകമായ ഉഷ്ണതരംഗം കാനഡയുടെ പടിഞ്ഞാറൻ ഭാഗത്ത് കാട്ടു തീ വിതക്കുകയാണ്.
കാനഡയിൽ 49.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ താപനിലയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടയിലുണ്ടായ മരണങ്ങളിലേറെയും കുറഞ്ഞ വായുസഞ്ചാരമുള്ള സ്വകാര്യ വസതികളില്‍ തനിച്ച് താമസിക്കുന്ന പ്രായമായവരാണെന്നാണ് റിപ്പോർട്ട്.
കനത്ത ചൂട് മൂലം ഉണ്ടായ കാട്ടുതീയിൽ ലിട്ടണിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും കത്തി നശിച്ചു. ചൂട് കൂടുതലുള്ള പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…