മനില: കൊറോണ വൈറസ് ബാധയില്‍ ചൈനയ്ക്ക് പുറത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തിയ 44-കാരനാണ് മരിച്ചത്. മനിലയിലെ സാന്‍ ലാസാരോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.
ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാള്‍. പനിയും ചുമയും തൊണ്ടവേദനയുമുണ്ടായിരുന്ന ഇയാള്‍ ഫെബ്രുവരി ഒന്നിനാണ് മരിച്ചത്.
ലോകാരോഗ്യ സംഘടന പ്രതിനിധിയായ ഡോ.റാബി അബെയസിംഘെ മരണ വിവരം സ്ഥിരീകരിച്ചത്. അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. ഇന്നലെ മാത്രം ചൈനയിൽ 45 പേരാണ് മരിച്ചത്.
ശനിയാഴ്ച അര്‍ദ്ധരാത്രിക്കുള്ളില്‍ പുതുതായി 2590 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 14, 380 ആയി.
ചൈനയ്ക്ക് പുറമെ 22 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ആശങ്ക വിതയ്ക്കുന്നത്. ഇറ്റലി, ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങളാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
വുഹാനിലും സമീപപ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്‌ട്രേലിയയും ചൈന സന്ദര്‍ശിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…