International

ഇന്ത്യൻ വിദ്യാർഥികൾക്ക് വിസാ ഇളവുകളുമായി ഫ്രാൻസ്

ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000 ഇന്ത്യൻ വിദ്യാർഥികളെ ഫ്രാൻസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസാ നടപടികളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത്. നിലവിൽ പതിനായിരത്തോളം വിദ്യാർഥികളാണ് ഓരോ വർഷവും ഉപരിപഠനത്തിനായി ഫ്രാൻസ് തിരഞ്ഞെടുക്കുന്നത്. എണ്ണം വർധിപ്പിക്കുന്നതിനായി പഠനകാലയളവ് മുഴുവൻ ഉൾക്കൊള്ളുന്ന ദീർഘകാല വിസകൾ ഇനി മുതൽ അനുവദിക്കും. പ്രത്യേകിച്ച് പിഎച്ച് ഡി വിദ്യാർഥികൾക്ക് അവരുടെ ഗവേഷണ കാലയളവായ മൂന്ന് വർഷവും ഒരേ വിസയിൽ തുടരാമെന്നത് വലിയ ആശ്വാസമാകും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന “വിസ-ഫ്രീ ട്രാൻസിറ്റ്’ സൗകര്യമാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സാധാരണയായി ഇന്ത്യൻ പാസ്പോർട്ടുള്ളവർ ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, എയർപോർട്ടിന് പുറത്തിറങ്ങിയില്ലെങ്കിൽ പോലും “എയർപോർട്ട് ട്രാൻസിറ്റ് വിസ’ (എ ടി വി) നിർബന്ധമായിരുന്നു. എന്നാൽ, പുതിയ ഇളവ് പ്രകാരം ഇനി മുതൽ ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസയില്ലാതെ തന്നെ ഫ്രാൻസ് വഴി യാത്ര ചെയ്യാം. ഇത് യാത്രക്കാരുടെ സമയവും അധിക ചെലവും ലാഭിക്കാൻ സഹായിക്കും. നിലവിൽ ആറ് മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ട‌ിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് ഡൽഹി എയിംസിൽ നടന്ന ചടങ്ങിൽ മാക്രോൺ വ്യക്തമാക്കി. ദീർഘകാല കോഴ്സുകൾക്ക് ചേരുന്നവർ ഓരോ വർഷവും വിസ പുതുക്കേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിലൂടെ കൂടുതൽ ഇന്ത്യൻ പ്രതിഭകളെ ഫ്രാൻസിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് മാക്രോൺ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തിൽ 78.2% പോളിംഗ്

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…

15 hours ago

യുട്ടായിൽ മീസെൽസ് പടരുന്നു; വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…

18 hours ago

ഇന്ധന പ്രതിഷേധം തുടരുന്നു; ഉപരോധങ്ങൾ നീക്കാൻ സൈന്യത്തെ വിന്യസിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…

18 hours ago

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…

18 hours ago

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…

19 hours ago

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…

19 hours ago