രാജ്യത്തിന്റെ കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിൽ എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരില്‍ ബാധിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഷെൻജിയാങ് നഗരത്തിൽ നിന്നുള്ള 41 കാരനായ രോഗി ഇപ്പോൾ ആശുപത്രിയിലാണെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.
ലോകത്ത് ആദ്യമായാണ് എച്ച് 10 എൻ 3 പക്ഷിപ്പനി മനുഷ്യരില്‍ സ്ഥിരീകരിക്കുന്നത്. കോഴിയിറച്ചിയിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന വൈറസ് ബാധയാണെന്നും പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യ അധികൃതർ പറഞ്ഞു. അത്ര ഗുരുതരമല്ലാത്ത വൈറസുസാണിതെന്നാണ് റിപ്പോര്‍ട്ട്.
മെയ് 28 ന് രോഗിക്ക് എച്ച് 10 എൻ 3 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് ഉണ്ടെന്ന് കണ്ടെത്തി, ദേശീയ ആരോഗ്യ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു, ഇയാൾക്ക് എങ്ങനെ വൈറസ് ബാധിച്ചുവെന്ന് വ്യക്തമല്ല. എച്ച് 10 എൻ 3 ബാധിച്ച മറ്റ് കേസുകളൊന്നും മുമ്പ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയ തോതിൽ പടരാനുള്ള സാധ്യത വളരെ കുറവാണ്.
അതേസമയം പക്ഷിപ്പനിയുടെ എച്ച്7 എന്‍9 വകഭേദം ബാധിച്ചു 2016-17 കാലത്ത് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…