വാഷിംഗ്‌ടണ്‍: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു൦ പൂര്‍ണമായും കരകയറാന്‍ ആഗോള സമ്പദ് വ്യവസ്ഥ വളരെയേറെ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മൊണേറ്ററി ഫണ്ട് (IMF).
“2020ല്‍ ജിഡിപിയില്‍ മൂന്ന് ശതമാനം ഇടിവുണ്ടാകുമെന്ന മുന്‍ പ്രവചനം പുതുക്കേണ്ടിവരും. വിവിധ ലോകരാജ്യങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രതീക്ഷിച്ചതിലും മോശമാണ്. സമ്പദ് വ്യവസ്ഥ എപ്പോള്‍ പഴയപടി ആകുമെന്ന് പറയാനാകില്ല. മഹാമാരി നല്കിയ വെല്ലുവിളികളെ അതിജീവിച്ചുവേണം മുന്നോട്ടുപോകേണ്ടത്. വിപണികള്‍ വീണ്ടും തുറക്കുകയും വ്യാപാരത്തിന്റെ സുഗമമായി നടക്കുകയും വേണം”, IMF മാനേജി൦ഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി.
അതേസമയം, കോവിഡ് പ്രതിസന്ധി മറികടക്കാന്‍ നിരവധി സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് രാജ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇന്ത്യയില്‍ 20 ലക്ഷം കോടിയുടെ ഉത്തെജന പാക്കേജ് ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ തലങ്ങളില്‍പ്പെട്ട ആളുകളുടെ സമഗ്ര ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…