gnn24x7

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു൦ പൂ​ര്‍​ണ​മാ​യും ക​ര​ക​യ​റാ​ന്‍ ആഗോള സമ്പദ് വ്യവസ്ഥ വളരെയേറെ സ​മ​യ​മെ​ടു​ക്കുമെന്ന് IMF

0
180
gnn24x7

വാഷിംഗ്‌ടണ്‍: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു൦ പൂ​ര്‍​ണ​മാ​യും ക​ര​ക​യ​റാ​ന്‍ ആഗോള സമ്പദ് വ്യവസ്ഥ വളരെയേറെ സ​മ​യ​മെ​ടു​ക്കുമെന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മൊ​ണേ​റ്റ​റി ഫ​ണ്ട് (IMF).

“2020ല്‍ ​ജി​ഡി​പി​യി​ല്‍ മൂ​ന്ന് ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​കു​മെ​ന്ന മു​ന്‍ പ്ര​വ​ച​നം പു​തു​ക്കേ​ണ്ടി​വ​രും. വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും മോ​ശ​മാ​ണ്. സമ്പദ്  വ്യ​വ​സ്ഥ എ​പ്പോ​ള്‍ പ​ഴ​യ​പ​ടി ആ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. മ​ഹാ​മാ​രി ന​ല്‍​കി​യ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു​വേ​ണം മു​ന്നോ​ട്ടു​പോ​കേ​ണ്ട​ത്. വി​പ​ണി​ക​ള്‍ വീ​ണ്ടും തു​റ​ക്കു​ക​യും വ്യാ​പാ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യി ന​ട​ക്കു​ക​യും വേ​ണം”, IMF മാ​നേ​ജി​൦ഗ്  ഡ​യ​റ​ക്ട​ര്‍ ക്രി​സ്റ്റ​ലീ​ന ജോ​ര്‍​ജീ​വ​ വ്യ​ക്ത​മാ​ക്കി.

അതേസമയം, കോവിഡ് പ്രതിസന്ധി മറികടക്കാന്‍ നിരവധി സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് രാജ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇന്ത്യയില്‍ 20 ലക്ഷം കോടിയുടെ ഉത്തെജന പാക്കേജ് ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  രാജ്യത്തെ വിവിധ തലങ്ങളില്‍പ്പെട്ട ആളുകളുടെ സമഗ്ര ഉന്നമനമാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here