ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി ലയണല്‍ മെസ്സി

ന്യൂയോര്‍ക്ക്: ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി.  യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ്  മെസ്സി ഒന്നാമതെത്തിയത്.

പ്രതിഫലവും പരസ്യ വരുമാനവും ചേര്‍ത്ത് മെസ്സിയുടെ ഈ വര്‍ഷത്തെ സമ്പാദ്യം 12.6 കോടി യുഎസ് ഡോളറാണ്, അതായത് ഏകദേശം 927 കോടി രൂപ. ഈ വര്‍ഷം റൊണാള്‍ഡോയുടെ വരുമാനം 11.7 യുഎസ് ഡോളറാണ് (860 കോടി രൂപ). ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറും കിലിയന്‍ എംബപെയുമാണ്‌ മൂന്നും നാലും സ്ഥാനങ്ങളില്‍. 

സ്ഥാനം, താരം, പ്രതിഫലം, പരസ്യ വരുമാനം, വാര്‍ഷിക സമ്പാദ്യം എന്ന ക്രമത്തില്‍: 

1. ലയണല്‍ മെസ്സി – 677 കോടി – 250 കോടി – 927 കോടി
2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 515 കോടി – 345 കോടി – 860 കോടി
3. നെയ്മര്‍ – 574 കോടി – 132 കോടി – 706 കോടി
4. കിലിയന്‍ എംബപെ – 206 കോടി – 103 കോടി – 309 കോടി
5. മുഹമ്മദ്‌ സലാ – 176 കോടി – 95 കോടി – 271 കോടി
6. പോള്‍ പോഗ്ബ – 206 കോടി – 44 കോടി – 250 കോടി
7. ആന്‍റോയ്ന്‍ ഗ്രീസ്മാന്‍ – 206 കോടി – 36 കോടി – 242 കോടി
8. ഗാരെത് ബെയ്ൽ – 169 കോടി – 44 കോടി – 213 കോടി 
9. റോബർട്ട് ലെവൻഡോവ്സ്കി – 177 കോടി – 29 കോടി – 206 കോടി
10. ഡേവിഡ്‌ ഡി ഹിയ – 177 കോടി – 22 കോടി – 199 കോടി

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

21 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

21 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

21 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

23 hours ago