ന്യൂഡൽഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് കീഴീൽ കൊണ്ടുവരുന്നതിന് 1949െല ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് ലോക്സഭ ബിൽ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്ക് പരിധിയിൽ വരും.
രാജ്യത്തെ 1,482 അർബൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെ 1540 സഹകരണ സ്ഥാപനങ്ങളാണ് റിസർവ് ബാങ്കിന് കീഴിൽ വരിക. 8.6 കോടിയുടെ നിക്ഷേപമാണ് സഹകരണ ബാങ്കുകൾക്കുള്ളത്. രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. നേരത്തേ ഷെഡ്യൂൾഡ് ബാങ്കുകളെയാണ് റിസർവ് ബാങ്ക് നിയന്ത്രിച്ചുകൊണ്ടിരുന്നത്.
നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഒരുക്കുന്നതിനാണ് സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരുന്നതെന്നും സഹകരണ രജിസ്ട്രാറുടെ അധികാരം കുറക്കുന്നതിനല്ലെന്നും ലോക്സഭയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സഹകരണ ബാങ്കുകളിലെ രജിസ്ട്രാറുടെ അധികാര പരിധിയിൽ ഇടപ്പെടില്ലെന്നും എന്നാൽ ബാങ്കിങ് പ്രവർത്തനങ്ങളിൽ റിസർവ് ബാങ്ക് നിയന്ത്രണമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…