ന്യൂയോര്‍ക്ക്: ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് മെസ്സി ഒന്നാമതെത്തിയത്.
പ്രതിഫലവും പരസ്യ വരുമാനവും ചേര്‍ത്ത് മെസ്സിയുടെ ഈ വര്‍ഷത്തെ സമ്പാദ്യം 12.6 കോടി യുഎസ് ഡോളറാണ്, അതായത് ഏകദേശം 927 കോടി രൂപ. ഈ വര്‍ഷം റൊണാള്‍ഡോയുടെ വരുമാനം 11.7 യുഎസ് ഡോളറാണ് (860 കോടി രൂപ). ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറും കിലിയന്‍ എംബപെയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
സ്ഥാനം, താരം, പ്രതിഫലം, പരസ്യ വരുമാനം, വാര്‍ഷിക സമ്പാദ്യം എന്ന ക്രമത്തില്‍:
1. ലയണല്‍ മെസ്സി – 677 കോടി – 250 കോടി – 927 കോടി
2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 515 കോടി – 345 കോടി – 860 കോടി
3. നെയ്മര്‍ – 574 കോടി – 132 കോടി – 706 കോടി
4. കിലിയന്‍ എംബപെ – 206 കോടി – 103 കോടി – 309 കോടി
5. മുഹമ്മദ് സലാ – 176 കോടി – 95 കോടി – 271 കോടി
6. പോള്‍ പോഗ്ബ – 206 കോടി – 44 കോടി – 250 കോടി
7. ആന്റോയ്ന്‍ ഗ്രീസ്മാന് – 206 കോടി – 36 കോടി – 242 കോടി
8. ഗാരെത് ബെയ്ൽ – 169 കോടി – 44 കോടി – 213 കോടി
9. റോബർട്ട് ലെവൻഡോവ്സ്കി – 177 കോടി – 29 കോടി – 206 കോടി
10. ഡേവിഡ് ഡി ഹിയ – 177 കോടി – 22 കോടി – 199 കോടി
പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…
ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…
കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…
അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…