കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്.
ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ രാജ്പക്‌സെയുടെ മുന്നിലാണ് സത്യ പ്രതിജ്ഞ ചെയ്തത്. 2005 മുതല്‍ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു രാജ്പക്‌സെ. 2004 മുതല്‍ 2005 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2018 മുതല്‍ 19 വരെയും പ്രധാനമന്ത്രി സ്ഥാനത്തിരുന്നിരുന്നു.
രാജപക്‌സെ സഹോദരന്മാരുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 225 ല്‍ 145 സീറ്റുകളാണ് നേടിയെടുത്തിരിക്കുന്നത്.
ഗോദാബായക്ക് പിന്നാലെ മഹീന്ദ രാജ്പക്‌സെയും അധികാരത്തിലെത്തിയതോടെ ശ്രീലങ്കയില്‍ കുടുംബ ഭരണത്തിന്റെ വേരുകള്‍ കൂടുതല്‍ ഉറപ്പിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എൻ.ഐ.എ (N.I.A.)വച്ചാ എന്താന്നറിയോ നിനക്ക് ….അൽപ്പം തമിഴ് കലർന്ന ശബ്‌ദം …ആർമി പൊരു ആവരേക്കും നെറയെ റൂൾസ് & റെഗുലേഷൻസ്.എൽ.ഓ.സി…
വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ.ഇത്. ലൗലജൻ ടി.എസ്-സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ…
അയർലണ്ടിന്റെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മെറ്റ് എയറൻ. കാർലോ, കില്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്,…
സാധാരണ സമ്മാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പ്രിയപ്പെട്ട ദിനങ്ങൾക്ക് മനോഹരവും ഓർമ്മയിൽ നിലനിൽക്കുന്നതുമായ സമ്മാനങ്ങൾ തേടുന്നവർക്കായി ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസ്…
കലയുടെ സൗന്ദര്യം നൃത്തച്ചുവടുകളിലൂടെ... ഒട്ടേറെ പുതുമകളോടെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ശാസ്ത്രീയ നൃത്തപഠനത്തിന് ഡബ്ലിനിലെ ലൂക്കനിൽ പുതിയൊരു നൃത്ത വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നു.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. അയർലണ്ട്…