ബീജിങ്: പുതുതായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച പൂജ്യം കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ചൈനയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം ഉണ്ടാകുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ചൈനീസ് നഗരമായ വുഹാനില്‍ കൊവിഡ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ ഉച്ചസ്ഥാനത്തു നിന്ന് രോഗം ഗണ്യമായി കുറഞ്ഞു.
1.4 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4634 ആണ്.
82,971 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 78,258 പേര്‍ക്ക് രോഗം ഭേദമായി.
എന്നാല്‍ കൊവിഡ് സംബന്ധിച്ച് ചൈന പുറത്തുവിട്ട കണക്കുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക ചൈനക്കെതിരെ പലഘട്ടത്തിലും ആരോപണം ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹമായി ചൈന എത്രമാത്രം വിവരം പങ്കുവെക്കുന്നുണ്ടെന്ന സംശയവും അമേരിക്ക ഉന്നയിച്ചിരുന്നു. കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ…
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…