മുംബൈ: ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള പഞ്ചസാര കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള പഞ്ചസാര കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികളെ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വിമര്‍ശിച്ചതിനു പിന്നാലെ അസ്വാരസ്യത്തിലായ ഇന്ത്യ-മലേഷ്യ വ്യാപാരതര്‍ക്കത്തെ തണുപ്പിക്കാനുള്ള മലേഷ്യയുടെ ശ്രമമാണിതെന്നാണ് ഒരു ട്രേഡ് ഉദ്യോഗസ്ഥന്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചിരിക്കുന്നത്.
‘ഈ വര്‍ഷം മലേഷ്യ ഇന്ത്യന്‍ പഞ്ചസാര നല്ലരീതിയില്‍ വാങ്ങുന്നുണ്ട്. ഇതൊരു ആശ്ചര്യമാണ്,’ ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ പ്രസിഡന്റ് പ്രഫുല്‍ വിഥലനി റോയിട്ടേര്‍സിനോട് പറഞ്ഞു.
324,405 ടണ്‍ പഞ്ചസാരയാണ് ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം മലേഷ്യ ഇറക്കുമതി ചെയ്തിരിക്കുന്നത്. 110,000 ടണ്‍ ആണ് കഴിഞ്ഞ വര്‍ഷം മലേഷ്യ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇതേ വര്‍ഷം ബ്രസീലില്‍ നിന്നും തായ്‌ലന്റില്‍ നിന്നുമാണ് മലേഷ്യ ഏറ്റവും കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്തത്. മലേഷ്യന്‍ കയറ്റുമതി ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ 2020 ല്‍ 4 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യയില്‍ നിന്നും മലേഷ്യ ഇറക്കുമതി ചെയ്യുകയെന്നാണ് വിദഗ്ദാഭിപ്രായം.
എന്നാല്‍ മലേഷ്യയുടെ നീക്കം ഇന്ത്യ ഏതു തരത്തില്‍ സ്വീകരിക്കുമെന്നതില്‍ വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിന്റെ പേരില്‍ മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ജനുവരിയില്‍ മലേഷ്യയില്‍ നിന്നും ഇന്ത്യ നടത്തിയ ഇറക്കുമതിയില്‍ 40,400ടണ്‍ ആയാണ് കുറഞ്ഞത്. പാം ഓയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ നടപടി മലേഷ്യയെ കാര്യമായി ബാധിക്കുന്നതാണ്.
മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കശ്മീര്‍ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണം, കഴിഞ്ഞ 70 വര്‍ഷത്തോളമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്ലിങ്ങള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദുഃഖകരമാണെന്നുമായിരുന്നു പൗരത്വ നിയമത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതിനു ശേഷമാണ് മലേഷ്യയില്‍ നിന്നുമുള്ള പാം ഓയില്‍ ഇറക്കുമതിയില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോയത്.
ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…