ചൊവ്വാഴ്ച വൈകുന്നേരം അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ വൻ സ്ഫോടനം. കാബൂൾ നഗരത്തിൽ രാത്രി 8 മണിക്ക് (പ്രാദേശിക സമയം) കാർ ബോംബ് ഉപയോഗിച്ച് നടത്തിയ ചാവേർ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
വടക്കുപടിഞ്ഞാറൻ കാബൂളിലെ ഷാർ-ഇ നൗവിലെ അൻസാരി സ്ക്വയറിലാണ് സ്ഫോടനം നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, എംബസികളും സർക്കാർ കെട്ടിടങ്ങളും ഉയർന്ന അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വീടുകളും ഉള്ള ‘ഗ്രീൻ സോണിൽ’ പിഡി 4 നും പിഡി 10 നും ഇടയിൽ വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് പ്രതിരോധ മന്ത്രി ബിസ്മില്ലാ ഖാൻ മുഹമ്മദിയുടെയും രാജ്യത്തിന്റെ മുൻ വൈസ് പ്രസിഡന്റ് മാർഷൽ അബ്ദുൾ റഷീദ് ദോസ്‌തുമിന്റെയും വസതികൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് സ്ഫോടനം ഉണ്ടായത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…