യൂറോപ്പിൽ പരസ്യങ്ങളില്ലാത്ത ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും അവതരിപ്പിച്ച് മെറ്റ. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പുതിയ പെയ്ഡ് വേർഷനിൽ സൈൻ അപ്പ് ചെയ്യാൻ നിർദേശിച്ചുള്ള നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ചു തുടങ്ങി. യൂറോപ്യൻ യൂണിയന്റെ കർശന നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ പരസ്യ രഹിത സേവനം മെറ്റ ആരംഭിച്ചത്. ഇതുവഴി പരസ്യങ്ങൾ വേണ്ടെന്ന് വെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങൾ ടാർഗറ്റഡ് പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനും ഉപഭോക്താക്കൾക്ക് സാധിക്കും.
ഫെയ്സ്ബുക്കിലേയോ ഇൻസ്റ്റാഗ്രാമിലേയോ ഒരു അക്കൗണ്ട് പരസ്യ രഹിതമാക്കുന്നതിന് പ്രതിമാസം 12 യൂറോ (1071 രൂപ) ആണ് നൽകേണ്ടത്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ആപ്പ് സ്റ്റോറുകൾ വഴി ഇടപാടുകൾ നടത്താം. വെബ്ബിൽ ഒമ്പത് യൂറോ (803രൂപ) ആണ് നിരക്ക്. നിലവിൽ പരസ്പരം ബന്ധിപ്പിച്ച അക്കൗണ്ടുകൾക്കൊക്കെ സബ്സ്ക്രിപ്ഷൻ ബാധകമാവും. എന്നാൽ മാർച്ച് ഒന്നിലധികം അക്കൗണ്ടുകൾക്ക് അധിക തുക നൽകേണ്ടി വരും. മൊബൈൽ ആപ്പ് സ്റ്റോർ വഴി എട്ട് യൂറോ അധികമായി നൽകിയാൽ മറ്റൊരു അക്കൗണ്ട് കൂടി പരസ്യരഹിതമായി ഉപയോഗിക്കാനാവും. വെബ്ബിൽ 6 യൂറോ ആണ് നൽകേണ്ടത്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് പരസ്യ രഹിത സേവനം മെറ്റ വാഗ്ദാനം ചെയ്യുന്നത്.
നിങ്ങളുടെ പ്രദേശത്തെ നിയമങ്ങൾ മാറുന്നതുകൊണ്ടാണ് ഈ പുതിയ സൗകര്യം അവതരിപ്പിക്കുന്നത് എന്നാണ് മെറ്റ വ്യക്തമാക്കുന്നു.താത്പര്യമുള്ളവർക്ക് ഫെയ്സ്ബുക്കിന്റെ പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാം. അല്ലാത്തവർക്ക് സൗജന്യ സേവനം തുടരാം. സൗജന്യ സേവനം ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കാണേണ്ടി വരുമെന്നും ഡാറ്റ പരസ്യ വിതരണത്തിനായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്നും മെറ്റ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഈ സംവിധാനം അവതരിപ്പിക്കാൻ നിലവിൽ മെറ്റയ്ക്ക് പദ്ധതിയില്ല എന്നാണ് വിവരം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…