ബെയ്ജിംഗ്: ലോകത്താകമാനമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 811 ആയി. 81 പേരാണ് വൈറസ് ബാധ മൂലം ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ 2,841 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. ഹുബൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. 34,546 പേർക്ക് ചൈനയിൽ ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്.
ഇതിനിടെ, പുതിയതരം കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടാകുന്ന അസുഖത്തിന് താത്കാലിക പേരുനൽകിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. നോവൽ കൊറോണ വൈറസ് ന്യുമോണിയ (NCP) എന്നാണ് ചൈനീസ് ഭരണകൂടം വൈറസിന് നല്‍കിയിരിക്കുന്ന താത്കാലിക പേര്.
വിദേശമാധ്യമങ്ങളും ഈ പേരുപയോഗിക്കണമെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. അസുഖത്തിനുള്ള ശരിയായ പേര് അന്താരാഷ്ട്ര വൈറസ് വർഗീകരണസമിതിയാകും നിർദേശിക്കുക.
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…