ന്യൂസിലാന്റ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത് കഫറ്റീരിയയിൽ എത്തിയപ്പോഴായിരുന്നു ഉടമ തടഞ്ഞത്.
കഫറ്റീരിയയിൽ ഇപ്പോൾ ആളുകളുടെ എണ്ണം കൂടുതലാണെന്നും ഇനിയും ആളുകൾ പ്രവേശിച്ചാൽ പ്രധാനമന്ത്രിയുടെ തന്നെ സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം ലംഘിക്കപ്പെടും എന്നതിനാലാണ് കഫറ്റീരിയയിൽ ജസീന്തയ്ക്കും സുഹൃത്തുക്കൾക്കും പ്രവേശിക്കാൻ സാധിക്കാഞ്ഞത്.
ഞാൻ ഇവിടെ ഓൺലൈൻ ബുക്കിങ്ങ് നടത്തിയിരുന്നില്ല. തെറ്റ് എന്റേത് തന്നെയാണ്. വിഷയത്തിൽ ജസീന്ത ട്വീറ്റ് ചെയ്തു.
കഫേയിലെ എല്ലാ സീറ്റുകളിലും ആളുകൾ ഉണ്ടായതുകൊണ്ടാണ് പ്രധാനമന്ത്രിയെ അകത്ത് പ്രവേശിപ്പിക്കാൻ സാധിക്കാത്തത് എന്ന് ഉടമയും വ്യക്തമാക്കിയിരുന്നു. കഫേയിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രിയെ മറ്റൊരു കസ്റ്റമർ പുറത്തിറങ്ങിയതിന് ശേഷം സ്ഥാപനത്തിനകത്തെ ജീവനക്കാരൻ പോയി വീണ്ടും ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് ജസീന്ത തിരികെ അവിടേക്ക് തന്നെ മടങ്ങുകയും ചെയ്തു.
ന്യൂസിലാന്റിൽ കഫറ്റീരിയകളും റെസ്റ്റോറണ്ടുകളും വ്യാഴാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. നേരത്തെ തന്നെ ഓഫീസിൽ പോയി ജോലി ചെയ്യേണ്ടവർക്ക് അതിനുള്ള അനുമതിയും ന്യൂസിലാന്റിൽ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ പാർക്കുകളും സാമൂഹിക അകലം പാലിക്കുക എന്ന നിയന്ത്രണം പാലിച്ച് പ്രവർത്തിക്കുന്നതിൽ ന്യൂസിലാന്റിൽ ഇപ്പോൾ തടസ്സമില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…