Categories: International

തെരുവുകളില്‍ അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ചില രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ തെരുവുകളില്‍ അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന.

ഇത്തരം രീതി ഒരുപക്ഷേ ആളുകളുടെ ആരോഗ്യത്തിന് പോലും അപകടം ഉണ്ടാക്കിയേക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു.

‘തെരുവുകളിലോ മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളിലോ അണു നാശിനി തളിക്കുന്നതോ ഫ്യൂമിഗേഷന്‍ ചെയ്യുന്നതോ കൊണ്ട് കൊവിഡ് 19 നെയോ പകര്‍ച്ച രോഗാണുക്കളെയോ കൊല്ലാന്‍ പറ്റുമെന്ന് പറയാന്‍ പറ്റില്ല, കാരണം അഴുക്കും അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍ജ്ജീവമാക്കുന്നു,’ ലോകാരോഗ്യ സംഘടന വിശദീകരിച്ചു.

ഇത്തരം രീതി ഒരുപക്ഷേ ആളുകളുടെ ആരോഗ്യത്തിന് പോലും അപകടം ഉണ്ടാക്കിയേക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു.

തെരുവുകളും നടപ്പാതകളും കൊവിഡ് ‘അണുബാധയുടെ സംഭരണസ്ഥലങ്ങളായി ‘ കണക്കാക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു, അണുനാശിനി തളിക്കുന്നത് മനുഷ്യ ആരോഗ്യത്തിന് അപകടകരമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

അണുനാശിനി വ്യക്തികളുടെ മേല്‍ തളിക്കുന്നത് ഒരു സാഹചര്യത്തിലും ശിപാര്‍ശചെയ്യുന്നില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു.

ഇത്തരം പ്രവൃത്തി ശാരീരികമായും മാനസികമായും ഹാനികരമായേക്കാമെന്നും ആളുകളില്‍ ക്ലോറിന്‍ അല്ലെങ്കില്‍ മറ്റ് വിഷ രാസവസ്തുക്കള്‍ തളിക്കുന്നത് കണ്ണിനും ചര്‍മ്മത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ബ്രോങ്കോസ്പാസം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


Newsdesk

Recent Posts

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

3 hours ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

4 hours ago

അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘SET APART’ ധ്യാനം; ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…

4 hours ago

ഡോ.സി.ഡി.മാത്യു ജർമ്മനിയിൽ അന്തരിച്ചു

കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…

7 hours ago

ബജറ്റ് 2027: കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം; ഉയർന്ന വരുമാനക്കാർക്ക് കാര്യമായ മാറ്റമില്ലെന്ന് ESRI

അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…

7 hours ago

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

9 hours ago