ആണവായുധ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നറിയിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
ഒപ്പം നൂതന രീതിയില്‍ പുതിയ ആണവ ആയുധം അവതരിപ്പിക്കുമെന്നും കിംജോങ് ഉന്‍ പ്രഖ്യാപിച്ചു. ഉത്തരകൊറിയന്‍ ദേശീയമാധ്യമമായ കെ.സി.എന്‍.എ ആണ് ഇക്കാര്യം പുറത്തു വിട്ടത്. ചൊവ്വാഴ്ച ഉത്തരകൊറിയന്‍ തലസ്ഥാനത്തു നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സ് റാലിയില്‍ സംസാരിക്കുകയായിരുന്നു കിം.
അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകളില്‍ ഒരു വര്‍ഷമായിട്ടും പുരോഗമനമില്ലാത്ത സാഹചര്യത്തിലാണ് കിമ്മിന്റെ പ്രഖ്യാപനം. ഒപ്പം ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സമയപരിധിയും അവസാനിച്ചിരുന്നു.
അതേ സമയം അമേരിക്കയുടെ ഇനി മുന്നോട്ടുള്ള മനോഭാവം പോലെയായിക്കും ആണവപരീക്ഷണത്തിനുള്ള സാധ്യതയെന്ന് കിം പറയുന്നുണ്ട്.
അമേരിക്കയുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് 2018 മുതല്‍ ആണവായുധ നിര്‍മാണങ്ങൡ നിന്ന് ഉത്തരകൊറിയ വിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷങ്ഹള്‍ക്കിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും മൂന്നു തവണയാണ് ആണവനിരായുധീകരണവും ഉത്തരകൊറിയയ്ക്ക് മേലുള്ള വിലക്കുകള്‍ എടുത്തുകളയുന്നതുമായും ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇവയൊന്നും പൂര്‍ണമായും ഫലം കണ്ടില്ല.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…