gnn24x7

ആണവായുധ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നറിയിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

0
253
gnn24x7

ആണവായുധ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നറിയിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
ഒപ്പം നൂതന രീതിയില്‍ പുതിയ ആണവ ആയുധം അവതരിപ്പിക്കുമെന്നും കിംജോങ് ഉന്‍ പ്രഖ്യാപിച്ചു. ഉത്തരകൊറിയന്‍ ദേശീയമാധ്യമമായ കെ.സി.എന്‍.എ ആണ് ഇക്കാര്യം പുറത്തു വിട്ടത്. ചൊവ്വാഴ്ച ഉത്തരകൊറിയന്‍ തലസ്ഥാനത്തു നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സ് റാലിയില്‍ സംസാരിക്കുകയായിരുന്നു കിം.

അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകളില്‍ ഒരു വര്‍ഷമായിട്ടും പുരോഗമനമില്ലാത്ത സാഹചര്യത്തിലാണ് കിമ്മിന്റെ പ്രഖ്യാപനം. ഒപ്പം ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സമയപരിധിയും അവസാനിച്ചിരുന്നു.

അതേ സമയം അമേരിക്കയുടെ ഇനി മുന്നോട്ടുള്ള മനോഭാവം പോലെയായിക്കും ആണവപരീക്ഷണത്തിനുള്ള സാധ്യതയെന്ന് കിം പറയുന്നുണ്ട്.

അമേരിക്കയുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് 2018 മുതല്‍ ആണവായുധ നിര്‍മാണങ്ങൡ നിന്ന് ഉത്തരകൊറിയ വിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷങ്ഹള്‍ക്കിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും മൂന്നു തവണയാണ് ആണവനിരായുധീകരണവും ഉത്തരകൊറിയയ്ക്ക് മേലുള്ള വിലക്കുകള്‍ എടുത്തുകളയുന്നതുമായും ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇവയൊന്നും പൂര്‍ണമായും ഫലം കണ്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here