gnn24x7

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ

0
259
gnn24x7

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന് അറിയിച്ചു‍. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2020 ചന്ദ്രയാൻ മൂന്നിന്‍റെ വർഷമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാൻ മൂന്ന് ദൗത്യം മിഷൻ ലാൻഡറും റോവറും പ്രോപ്പൾഷൻ മോഡ്യൂളും അടങ്ങുന്നതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര സർക്കാർ പദ്ധതിയ്ക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. ഞങ്ങൾ പ്രൊജക്ട് ടീമിനെ ഉടൻ രൂപീകരിക്കും.

കാര്യങ്ങൾ നന്നായി മൂന്നോട്ട് പോകും ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു.ഗഗൻയാനിന്‍റെ ഡിസൈനിങ് ജോലികൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം ഈ വർഷം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വർഷം ഞങ്ങൾ നിരവധി പരീക്ഷണങ്ങൾ നടത്തും.

കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന നാല് ബഹിരാകാശയാത്രികർക്കുള്ള പരിശീലനം ഈ മാസം മുതൽ റഷ്യയിൽ ആരംഭിക്കുകയും ചെയ്യും. കെ ശിവൻ വ്യക്തമാക്കി. 2020ൽ 25ലധികം മിഷനുകളാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രയാന്‍-3 പദ്ധതി അടുത്ത വര്‍ഷം വിക്ഷേപിച്ചേക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞത്. ചന്ദ്രയാന്‍-2 പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയില്‍ 2300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും കെ.ശിവന്‍ അറിയിച്ചു.നേരത്തെ 2020 ൽ ഇന്ത്യ ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു. ചന്ദ്രയാൻ രണ്ടിനേക്കാൾ കുറഞ്ഞ ചിലവിലായിരിക്കും ദൗത്യമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടതിനു പിന്നാലെയാണ് ഐഎസ്ആർഒ ചെയർമാന്‍റെ പ്രഖ്യാപനം.

ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ചന്ദ്രയാൻ -2 ന്‍റെ കന്നി ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ, ഒരു രാജ്യത്തിനും ആദ്യ ശ്രമത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. അതെ, ലാൻഡർ, റോവർ ദൗത്യം മിക്കവാറും 2020 ൽ സംഭവിക്കും. എന്നാൽ ചന്ദ്രയാൻ -2 ദൗത്യം ഒരു പരാജയമെന്ന് വിളിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ചന്ദ്രയാൻ -2 നിന്ന് നമ്മൾ ധാരാളം കാര്യങ്ങൾ പഠിച്ചു.കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here