ജനീവ: കോവിഡ് വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ക് ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍ പരക്കുന്നതിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. അമേരിക്കയടക്കം പല വന്‍കിട രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ത്തുടങ്ങിയത് മുന്നില്‍ക്കണ്ടാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വൈറസ് വ്യാപനം വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ lock down ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നതും വിദൂരമായിരിക്കും. ജനീവയിൽ നടന്ന ഒരു വെർച്വൽ ബ്രീഫിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
എല്ലാവരേയും പോലെ നിയന്ത്രണങ്ങളില്‍ ഒരു ലഘൂകരണത്തിന് ആഗ്രഹിക്കുന്നുണ്ട് തങ്ങളും. അതേ സമയം തന്നെ നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
കൊറോണവൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് കൊറോണ വീണ്ടും തിരിച്ചുവരാന്‍ കാരണമാകുമെന്നും കൂടുതല്‍ രോഗബാധയിലേക്കാണ് അത് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ചില രാജ്യങ്ങൾ ഇപ്പോൾ lock down ഇളവുകള്‍ നല്‍കികൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുന്നുണ്ട്. പുതിയ നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ് അവയുടെ ആഘാതം സമയമെടുത്ത് വിലയിരുത്തുകയും ആവശ്യമായ നടപടികൾ ക്രമേണ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കൊറോണ വ്യാപനം തടയുന്നതിന് രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്ന lock down നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കരുതെന്ന മുന്നറിയിപ്പ് പല ഘട്ടങ്ങളിലായി ലോകാരോഗ്യ സംഘടന നല്‍കി വരുന്നുണ്ട്. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കുന്നത് കടുത്ത രോഗവ്യാപനത്തിന് കാരണമാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…