International

OpenAI CEO സാം ഓൾട്ട്മാനെ പുറത്താക്കി; പിന്നാലെ സഹസ്ഥാപകൻ ബ്രോക്ക്മാൻ രാജിവെച്ചു

ചാറ്റ് ജി.പി.ടി.നിർമാണക്കമ്പനിയായ ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ഓൾട്ട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവയ്ക്കുകയും ചെയ്തു. ഓപ്പൺ എ.ഐ.യെ മുന്നോട്ടുനയിക്കാൻ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് കമ്പനി അറിയിച്ചു. ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം സ്ഥിരത പുലർത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. കമ്പനിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസം നഷ്ടമായതും സിഇഒ സാം ആൾട്ട്മാനെ പുറത്താക്കാനുള്ള കാരണമായി ഓപ്പൺഎഐ ചൂണ്ടിക്കാണിക്കുന്നു.

പിരിച്ചുവിടൽ നടപടിയെ തുടർന്ന് സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാനും രാജിവെച്ചു. ‘ഓപ്പൺ എഐയിൽ ചിലവഴിച്ച എന്റെ സമയം ഞാൻ ഇഷ്ടപ്പെട്ടിരുന്നു. വ്യക്തിപരമായി അത് എന്നിൽ പരിവർത്തനങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനേക്കാൾ എല്ലാം ഉപരി, ഇങ്ങനെയുള്ള കഴിവുള്ള ആളുകൾക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അടുത്തതെന്ത് എന്ന് പിന്നീട് കുറേ പറയാനുണ്ട്.’ സാം ഓൾട്ട്മാൻ പറഞ്ഞു. എട്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ അപ്പാർട്ട്മെന്റിൽ നിന്ന് തുടങ്ങിയ ഞങ്ങൾ നിർമിച്ചെടുത്തതിലെല്ലാം എനിക്ക് ഏറെ അഭിമാനമുണ്ട്. ദുഷ്കരവും മികച്ചതുമായ സമയങ്ങളിലൂടെ ഞങ്ങൾ ഒന്നിച്ച് കടന്നുപോയി. അസാധ്യമാവാനുള്ള കാരണങ്ങളേറെ ഉണ്ടായിട്ടും ഞങ്ങൾ ഏറെ കാര്യങ്ങൾ ചെയ്തു.എന്നാൽ ഇന്നത്തെ വാർത്തയുടെ അടിസ്ഥാനത്തിൽ ഞാൻ രാജിവെക്കുകയാണ്.- ഗ്രെഗ് ബ്രോക്ക്മാൻ പറഞ്ഞു.

2015 ഡിസംബറിലാണ് സാം ഓൾട്ട്മാൻ, ഗ്രെഗ് ബ്രോക്ക്മാൻ, റെയ്ഡ് ഹോഫ്മാൻ, ജെസിക്ക ലിവിങ്സ്റ്റൺ, പീറ്റർ തിയേൽ, ഇലോൺ മസ്ക്, ഇല്യ സുറ്റ്വർ, ട്രെവർ ബ്ലാക്ക് വെൽ, വിക്കി ചെങ് ആൻഡ്രേ കാർപതി, ഡർക്ക് കിങ്, ജോൺ ഷുൾമാൻ, പമേല വഗാറ്റ, വൊസേക്ക് സറെംബ എന്നിവർ ചേർന്ന് ഓപ്പൺ എഐയ്ക്ക് തുടക്കമിട്ടത്. 2019 മുതൽ കമ്പനിയിലെ പ്രധാന നിക്ഷേപകർ മൈക്രോസോഫ്റ്റാണ്. കമ്പനി ചീഫ് ടെക്നോളജി ഓഫീസറായ മിറ മൊറാട്ടിയെ താത്കാലിക സി.ഇ.ഒ. ആയി നിയമിച്ചതായി ഓപ്പൺ എ.ഐ. അറിയിച്ചു. സ്ഥിരം സി.ഇ.ഒ.യെ നിയമിക്കുന്നതുവരെ മിറ സ്ഥാനത്ത് തുടരും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

2 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

4 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

5 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

5 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

5 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

5 hours ago