ലാഹോർ : ഇന്ത്യൻ വ്യോമസേന കമാൻഡർ അഭിനന്ദൻ വർദ്ധമാെനെ വിട്ടയച്ചത് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും എന്ന ഭയത്താൽ ആണെന്ന് പ്രസ്താവനയിറക്കി വിവാദത്തിലായ പാകിസ്ഥാൻ മന്ത്രിയെ രാജ്യദ്രോഹിയായി പാകിസ്ഥാൻ സർക്കാർ കുറ്റംചുമത്തി.പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പി എം എൽ നേതാവായ അയാസ് സാദിഖിനെതിരെ മുൻപും പലവിധ വിധ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസത്തെ വിവാദപരമായ പ്രസ്താവനകൾ അയാസ് സാദിഖ് പരിപൂർണ്ണമായും ഒരു രാജ്യദ്രോഹി ആണെന്ന് അനുമാനത്തിൽ എത്താൻ പാകിസ്ഥാൻ സർക്കാരിനെ പ്രേരിപ്പിക്കുകയാണ് പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഇജാസ് ഷാ വെളിപ്പെടുത്തി. തുടർന്ന് അയാസ് സാദിഖിനെതിരെ വിശദമായ അന്വേഷണത്തിനും പാകിസ്ഥാൻ സർക്കാർ ഇതിനകം തന്നെ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അയാസ് സാദഖ് പൂർണ്ണമായും പാകിസ്ഥാനെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ ആയിരുന്നു നടത്തിയിരുന്നത് എന്നതായിരുന്നു പ്രാഥമികമായ കുറ്റം. ഇത് പ്രകാരമാണ് അയാസ് സാദിഖ് ഒരു രാജ്യദ്രോഹി ആവും എന്ന അനുമാനത്തിൽ പാകിസ്ഥാൻ സർക്കാർ എത്തുന്നത്.
എന്നാൽ അയാസ് സാദിഖിന് പിന്തുണയുമായി ആയി എം എൽ എൻ രംഗത്തുവന്നു. രാഷ്ട്രീയ എതിരാളികൾക്ക് രാജ്യദ്രോഹ സർട്ടിഫിക്കറ്റ് നൽകാനുള്ള ശ്രമമാണ് ഇപ്പോൾ പാകിസ്ഥാൻ ഗവൺമെൻറ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അവരുടെ പരാമർശം
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…