വാഷിങ്ടണ്: അമേരിക്കന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാടകീയ രംഗങ്ങള് സംഭവിക്കുന്നു. തിരിഞ്ഞെടുപ്പ് റിസള്ട്ടില് ഇപ്പോഴും അനിശ്ചിത്വം നിലനില്ക്കുന്നുണ്ട്. വോട്ടിങ് പൂര്ത്തിയായതായാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. പൂര്ത്തിയായ വോട്ടുകളുടെ അടിസ്ഥാനത്തില് ബൈഡന് 248 ഇലക്ട്രല് വോട്ടുകള് ലഭിച്ചുവെന്നാണ് കണക്കുകള്. എന്നാല് ട്രംപിന് 213 ഇലക്ട്രല് വോട്ടുകളെ നേടാനാവൂ.
80 ശതമാനം വോട്ടുകളിലധികം എണ്ണിക്കഴിഞ്ഞപ്പോഴോണ് ബൈഡന് മുന്നേറി നില്ക്കുന്നത്. എന്നാല് ഇതിനിടെ താന് സ്വയം വിജയിച്ചതായി ഉച്ചയോടെ ഡോണാള്ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല് വോട്ടുകളുടെ മുന്തൂക്കം മുഴുവന് ബൈഡനാണ്. എന്നാല് ട്രംപ് ലീഡ് ചെയ്ത പല സ്റ്റേറ്റുകളിലും പിന്നീട് വിജയം ബൈഡനായി. ഇതൊടെ ഇതില് തനിക്ക് സംശയമുണ്ടെന്ന് ട്രംപ് ഉന്നയിച്ചു.
പോസ്റ്റല് വോട്ടുകള് കൂടെ എണ്ണിക്കഴിയുന്നതോടെ ഏതാണ്ട് വ്യക്തമായ രൂപം തെളിഞ്ഞു വരും. എന്നാല് ഇനി വരാനുള്ള റിസള്ട്ടുകളില് വളരെ കുറച്ചു എണ്ണം മാത്രം ബൈഡന് ലഭിച്ചാല് ഏതാണ്ട് വിജയത്തോട് അടുക്കാന് നില്ക്കുന്നത് ബൈഡനാണ്. എന്നാല് തോല്വി മുന്നില് കണ്ടുകൊണ്ടാവണം നിലവിലെ പ്രസിഡണ്ട് ഡോണാള്ഡ് ട്രംപ് വോട്ടെല് നിര്ത്തുവാനുള്ള ശ്രമം തുടങ്ങി. ഇതിനായി സുപ്രീം കോടതിയെ സമീപ്പിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാല് ബൈഡന്റെ ക്യാമ്പ് പരിപൂര്ണ്ണമായും വിജയം തങ്ങള്ക്കാണെന്ന ഉറച്ച വിശ്വാസത്തില് തന്നെയാണ്.
അതേസമയം വോട്ടു ചെയ്യപ്പെട്ട എല്ലാ വോട്ടുകളും എണ്ണമെന്നാണ് കമലാഹാരിസ് ശക്തമായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. പൂര്ണ്ണമായും വോട്ടുകള് എണ്ണാതെ നിര്ത്തുകയാണെങ്കില് ഡമോക്രമസി പ്രകാരമുള്ള വോട്ടുചെയ്ത ജനങ്ങളുടെ സമ്മതിദാന അവകാശത്തിന് ഒരു ചോദ്യം ചെയ്യലായി മാറും. എന്തായാുല ംഏതാനും മണിക്കൂറുകള്കൊണ്ട് അമേരിക്കയില് വ്യക്തമായ രൂപം കൈവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…