gnn24x7

213/248 : ബൈഡന് പ്രസിഡണ്ടാവാന്‍ ഇനിവേണ്ടത് 22 വോട്ടുകള്‍ മാത്രം

0
199
gnn24x7

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാടകീയ രംഗങ്ങള്‍ സംഭവിക്കുന്നു. തിരിഞ്ഞെടുപ്പ് റിസള്‍ട്ടില്‍ ഇപ്പോഴും അനിശ്ചിത്വം നിലനില്‍ക്കുന്നുണ്ട്. വോട്ടിങ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ത്തിയായ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ബൈഡന് 248 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍. എന്നാല്‍ ട്രംപിന് 213 ഇലക്ട്രല്‍ വോട്ടുകളെ നേടാനാവൂ.

80 ശതമാനം വോട്ടുകളിലധികം എണ്ണിക്കഴിഞ്ഞപ്പോഴോണ് ബൈഡന്‍ മുന്നേറി നില്‍ക്കുന്നത്. എന്നാല്‍ ഇതിനിടെ താന്‍ സ്വയം വിജയിച്ചതായി ഉച്ചയോടെ ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടുകളുടെ മുന്‍തൂക്കം മുഴുവന്‍ ബൈഡനാണ്. എന്നാല്‍ ട്രംപ് ലീഡ് ചെയ്ത പല സ്റ്റേറ്റുകളിലും പിന്നീട് വിജയം ബൈഡനായി. ഇതൊടെ ഇതില്‍ തനിക്ക് സംശയമുണ്ടെന്ന് ട്രംപ് ഉന്നയിച്ചു.

പോസ്റ്റല്‍ വോട്ടുകള്‍ കൂടെ എണ്ണിക്കഴിയുന്നതോടെ ഏതാണ്ട് വ്യക്തമായ രൂപം തെളിഞ്ഞു വരും. എന്നാല്‍ ഇനി വരാനുള്ള റിസള്‍ട്ടുകളില്‍ വളരെ കുറച്ചു എണ്ണം മാത്രം ബൈഡന് ലഭിച്ചാല്‍ ഏതാണ്ട് വിജയത്തോട് അടുക്കാന്‍ നില്‍ക്കുന്നത് ബൈഡനാണ്. എന്നാല്‍ തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാവണം നിലവിലെ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വോട്ടെല്‍ നിര്‍ത്തുവാനുള്ള ശ്രമം തുടങ്ങി. ഇതിനായി സുപ്രീം കോടതിയെ സമീപ്പിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാല്‍ ബൈഡന്റെ ക്യാമ്പ് പരിപൂര്‍ണ്ണമായും വിജയം തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ്.

അതേസമയം വോട്ടു ചെയ്യപ്പെട്ട എല്ലാ വോട്ടുകളും എണ്ണമെന്നാണ് കമലാഹാരിസ് ശക്തമായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. പൂര്‍ണ്ണമായും വോട്ടുകള്‍ എണ്ണാതെ നിര്‍ത്തുകയാണെങ്കില്‍ ഡമോക്രമസി പ്രകാരമുള്ള വോട്ടുചെയ്ത ജനങ്ങളുടെ സമ്മതിദാന അവകാശത്തിന് ഒരു ചോദ്യം ചെയ്യലായി മാറും. എന്തായാുല ംഏതാനും മണിക്കൂറുകള്‍കൊണ്ട് അമേരിക്കയില്‍ വ്യക്തമായ രൂപം കൈവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here