തെഹ്‌രാന്‍: ഇറാനിയന്‍ വിമാനവും യു.എസ് യുദ്ധവിമാനവും തമ്മില്‍ കൂട്ടിമുട്ടലിന്റെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്. യു.എസ് ജെറ്റ് ഫൈറ്ററുമായി കൂട്ടിയിടാക്കിതിരിക്കാന്‍ പൈലറ്റ് പെട്ടന്ന് വിമാനത്തിന്റെ ഉയരം മാറ്റിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം തങ്ങള്‍ സുരക്ഷിത അകലം പാലിച്ചെന്നാണ് അമേരിക്കന്‍ സൈന്യം അറിയച്ചിരിക്കുന്നത്.
വ്യാഴാഴ്ച തെഹ്‌രാനില്‍ നിന്നും ബെയ്‌റൂട്ടിലേക്ക് പോവുകയായിരുന്ന വിമാനത്തിനു നേരെയാണ് ജെറ്റ് ഫൈറ്റര്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
വിമാനത്തിന്റെ ഗതി പെട്ടന്ന് മാറ്റിയത് മൂലം ചിലര്‍ക്ക് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഇറാന്‍ ദേശീയ മാധ്യമം ഐ.ആര്‍.ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ബാലന്‍സ് തെറ്റിയപ്പോള്‍ ഒരു വൃദ്ധന്‍ നിലത്ത് വീഴുന്ന വീഡിയോയും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനം തെഹ്‌രാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഫ്‌ളൈറ്റ് റഡാര്‍ 24. കോം നല്‍കുന്ന വിവര പ്രകാരം വിമാനം രണ്ടു മിനുട്ടിനുള്ളില്‍ 34000 അടി ഉയരത്തില്‍ നിന്നും 34,600 അടി ഉയരത്തിലേക്ക് വിമാനം ഉയര്‍ന്നു. പിന്നീട് 34000 അടിയിലേക്ക് ഒരു മിനുട്ടിനുള്ളില്‍ ഉയരം താഴ്ത്തിയിട്ടുണ്ട്.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…