gnn24x7

ഇറാനിയന്‍ വിമാനവും യു.എസ് യുദ്ധവിമാനവും തമ്മില്‍ കൂട്ടിമുട്ടലിന്റെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്

0
183
gnn24x7

തെഹ്‌രാന്‍: ഇറാനിയന്‍ വിമാനവും യു.എസ് യുദ്ധവിമാനവും തമ്മില്‍ കൂട്ടിമുട്ടലിന്റെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്. യു.എസ് ജെറ്റ് ഫൈറ്ററുമായി കൂട്ടിയിടാക്കിതിരിക്കാന്‍ പൈലറ്റ് പെട്ടന്ന് വിമാനത്തിന്റെ ഉയരം മാറ്റിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം തങ്ങള്‍ സുരക്ഷിത അകലം പാലിച്ചെന്നാണ് അമേരിക്കന്‍ സൈന്യം അറിയച്ചിരിക്കുന്നത്.

വ്യാഴാഴ്ച തെഹ്‌രാനില്‍ നിന്നും ബെയ്‌റൂട്ടിലേക്ക് പോവുകയായിരുന്ന വിമാനത്തിനു നേരെയാണ് ജെറ്റ് ഫൈറ്റര്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

വിമാനത്തിന്റെ ഗതി പെട്ടന്ന് മാറ്റിയത് മൂലം ചിലര്‍ക്ക് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഇറാന്‍ ദേശീയ മാധ്യമം ഐ.ആര്‍.ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ബാലന്‍സ് തെറ്റിയപ്പോള്‍ ഒരു വൃദ്ധന്‍ നിലത്ത് വീഴുന്ന വീഡിയോയും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനം തെഹ്‌രാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഫ്‌ളൈറ്റ് റഡാര്‍ 24. കോം നല്‍കുന്ന വിവര പ്രകാരം വിമാനം രണ്ടു മിനുട്ടിനുള്ളില്‍ 34000 അടി ഉയരത്തില്‍ നിന്നും 34,600 അടി ഉയരത്തിലേക്ക് വിമാനം ഉയര്‍ന്നു. പിന്നീട് 34000 അടിയിലേക്ക് ഒരു മിനുട്ടിനുള്ളില്‍ ഉയരം താഴ്ത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here