ന്യുഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ആവശ്യപ്പെട്ട 33 യുദ്ധ വിമാനങ്ങളും എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് റഷ്യ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൂന്നുദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയിട്ടുണ്ട്. അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തും. ഇതിനു പുറമെ ടി90 ടാങ്കുകളുടെ നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
21 മിഗ്29, 12 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. അതിര്‍ത്തില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മിഗും സുഖോയും അത്യാവശ്യമാണ്. ആറായിരം കോടിയുടെ കരാറാണ് ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധ രംഗത്ത് ധാരണയായിരിക്കുന്നത്. ഇപ്പോൾ ഇന്ത്യ ഉപയോഗിക്കുന്ന വിമാനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണിത്.
അതേസമയം റഷ്യയില്‍ നിന്നു വാങ്ങുന്ന 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈലുകളും വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 400 ട്രയംഫിന്റെ 5 മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. അതിൽ ആദ്യത്തേത് ഈ വര്‍ഷം ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2014 ല്‍ റഷ്യയില്‍ നിന്ന് വാങ്ങിയ ഇതേ മിസൈലുകളാണ് ചൈന അതിര്‍ത്തിയില്‍ സജ്ജമാക്കിരിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മിസൈലുകൾ ഇന്ത്യയ്ക്കും അത്യാവശ്യമാണ്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…