വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ്. പടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള ചൈനയുടെ സാമ്പത്തികവും സൈനികവുമായുള്ള വ്യാപ്തി കൂടുന്നത് അവഗണിക്കാനാവില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ പറയുന്നത്.
‘ ചൈനയുടെ ഉയര്‍ന്നു വരല്‍ കൊണ്ടുണ്ടാകാന്‍ പോവുന്ന പ്രത്യാഘാതങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. വളരെ അടുത്ത് തന്നെ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രംഗമാവും. ഇപ്പോള്‍ തന്നെ രണ്ടാമത്തെ ഏറ്റവും പ്രതിരോധ ബഡ്ജറ്റ് അവര്‍ക്കുണ്ട്,’ നാറ്റോ സെക്രട്ടറി ജനറല്‍ ബി.ബിസി റേഡിയോയോടു പറഞ്ഞു.
ഒപ്പം ചൈനയുടെ ഹുവായ് 5 ജി നെറ്റ് വര്‍ക്ക് ബ്രിട്ടനില്‍ അനുവദിച്ചത് പുനപരിശോധിച്ചത് പ്രധാനമാണെന്നും ഇദ്ദേഹം പറഞ്ഞു. ആഗോള ശക്തികളുടെ ഘടനയില്‍ ഒരു മാറ്റത്തെ അഭിമുഖീകരിക്കുന്നതിനാല്‍ നാറ്റോ ഭാവിയില്‍ ശക്തമായി തുടരുമെന്ന് ഉറപ്പുവരുത്തണമെന്നും ഇദ്ദേഹം പറഞ്ഞു.
ആധുനിക സൈനിക ശേഷിയില്‍ ചൈന വലിയ രീതിയില്‍ മുന്നേറിയിട്ടുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 80 കപ്പലുകള്‍ ചൈന നാവികയില്‍ സേനയില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് യു.കെ റോയല്‍ നേവിയുടെ ആകെ കപ്പലുകളുടെ എണ്ണത്തിനു തുല്യമാണെന്നാണ് സെക്രട്ടറി ജനറല്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ഒരു രാജ്യത്തിനു ഭീഷണിയല്ലെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു.
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…
വാഷിംഗ്‌ടൺ ഡി സി: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകൾ…
"സ്റ്റീഫൻവിൽ(ടെക്സാസ്):"ഞായറാഴ്ച പുലർച്ചെ വടക്കൻ ടെക്സസിലെ ഒരു വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി ഒരു സ്ത്രീയും ആൺകുട്ടിയും കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ചിരുന്ന…