gnn24x7

വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ്

0
186
gnn24x7

വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ്. പടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള ചൈനയുടെ സാമ്പത്തികവും സൈനികവുമായുള്ള വ്യാപ്തി കൂടുന്നത് അവഗണിക്കാനാവില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ പറയുന്നത്.

‘ ചൈനയുടെ ഉയര്‍ന്നു വരല്‍ കൊണ്ടുണ്ടാകാന്‍ പോവുന്ന പ്രത്യാഘാതങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. വളരെ അടുത്ത് തന്നെ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രംഗമാവും. ഇപ്പോള്‍ തന്നെ രണ്ടാമത്തെ ഏറ്റവും പ്രതിരോധ ബഡ്ജറ്റ് അവര്‍ക്കുണ്ട്,’ നാറ്റോ സെക്രട്ടറി ജനറല്‍ ബി.ബിസി റേഡിയോയോടു പറഞ്ഞു.

ഒപ്പം ചൈനയുടെ ഹുവായ് 5 ജി നെറ്റ് വര്‍ക്ക് ബ്രിട്ടനില്‍ അനുവദിച്ചത് പുനപരിശോധിച്ചത് പ്രധാനമാണെന്നും ഇദ്ദേഹം പറഞ്ഞു. ആഗോള ശക്തികളുടെ ഘടനയില്‍ ഒരു മാറ്റത്തെ അഭിമുഖീകരിക്കുന്നതിനാല്‍ നാറ്റോ ഭാവിയില്‍ ശക്തമായി തുടരുമെന്ന് ഉറപ്പുവരുത്തണമെന്നും ഇദ്ദേഹം പറഞ്ഞു.

ആധുനിക സൈനിക ശേഷിയില്‍ ചൈന വലിയ രീതിയില്‍ മുന്നേറിയിട്ടുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 80 കപ്പലുകള്‍ ചൈന നാവികയില്‍ സേനയില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് യു.കെ റോയല്‍ നേവിയുടെ ആകെ കപ്പലുകളുടെ എണ്ണത്തിനു തുല്യമാണെന്നാണ് സെക്രട്ടറി ജനറല്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ഒരു രാജ്യത്തിനു ഭീഷണിയല്ലെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here