ലോകം പുതിയൊരു വര്‍ഷത്തിലേക്കും പുതിയൊരു പതിറ്റാണ്ടിലേക്കും ആഘോഷപൂര്‍വം കടന്നുകയറി. പുതുവര്‍ഷത്തെ ആദ്യം സ്വീകരിച്ചത് 3രാജ്യങ്ങളാണ് സമോവ, കിരിബാത്തി, ടോംഗ. 2020-നെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡിലെ സമോവ ഐലന്‍ഡാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് 3.25 ആയപ്പോള്‍ തന്നെ ദക്ഷിണ പസഫിക്കില്‍ പുതു വര്‍ഷത്തിന്‍റെ പൊന്‍ പുലരി തെളിഞ്ഞിരുന്നു. സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ കരിമരുന്ന് പ്രയോഗത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.
സമോവ ഐലന്‍ഡിന് പിന്നാലെ കിരിബാസ് ടോംഗ ദ്വീപുകളില്‍ ആഘോഷം തുടങ്ങി.
ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ പുതുവര്‍ഷാഘോഷം നടന്നത് ഓസ്ട്രേലിയന്‍ നഗരമായ സിഡ്‍നിയിലാണ്. പ്രാദേശിക സമയം രാത്രി 9.15 ഓടെ സിഡ്‍നിയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യം കാട്ടുതീയില്‍ പൊള്ളിനില്‍ക്കുകയാണെങ്കിലും ആഘോഷത്തിന് മാറ്റമൊന്നുമില്ലെന്ന് ഭരണാധികാരികള്‍ പ്രഖ്യാപിച്ചിരുന്നു.
സിഡ്‍നിയിലെ വെടിക്കെട്ട് ഒഴിവാക്കണമെന്ന് നിരവധി പരിസ്ഥിതി സ്നേഹികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ വെടിക്കെട്ടോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് സിഡ്‍നി തുറമുഖത്ത് വെടിക്കെട്ട് തുടങ്ങിയത്. വെടിക്കെട്ട് ഒഴിവാക്കുമോയെന്ന സംശയത്തെ തുടര്‍ന്നാണ് വൈകിയത്.ന്യുസിലാന്‍ഡും പുതുവര്‍ഷത്തെ ആഘോഷ പരിപാടികളോടെയാണ് വരവേറ്റത്.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…