കൊളംബിയ: കാണാതായ യുവതിയെ ജീവനോടെ കടലിൽ നിന്നും കണ്ടെത്തി. ഈ യുവതിയെ കാണാതായിട്ട് ഏതാണ്ട് 2 വർഷം ആയതാണ് കേട്ടോ. കേൾക്കുമ്പോൾ എന്താണെന്ന് ശരിക്കും മനസിലാകില്ലയെങ്കിലും സംഭവം നടന്നതാണെന്നാണ് റിപ്പോർട്ട്.
കൊളംബിയ തീരത്തുനിന്നും മത്സ്യ ബന്ധനത്തിന് പോയ റൊണാൾഡോയും സുഹൃത്തുക്കളുമാണ് യുവതിയെ കണ്ടെത്തിയത്. ഇവരെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മത്സ്യബന്ധനത്തിന് പോയ സംഘം പ്യൂർട്ടോ കൊളംബിയ തീരത്തുനിന്നും ഏതാണ്ട് രണ്ടു കിലോമീറ്റർ അകലെയാണ് ഈ യുവതിയെ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. എന്നാൽ ഗെയ്താൻ എന്ന പേരുള്ള ഈ യുവതി സഹായത്തിനായി അവരുടെ ഒരു കൈ ഉയർത്തിക്കാണിക്കുന്നതുവരെ റൊണാൾഡോയ്ക്കും സംഘത്തിനും അതൊരു തടിയാണെന്ന് മാത്രമേ തോന്നിയുള്ളൂ.
ഒടുവിൽ ഇവരെ ബോട്ടിലേക്ക് വലിച്ചു കയറ്റുമ്പോഴേക്കും ഇവർ അവശനിലയിലായിരുന്നു. ശേഷം യുവതി പറഞ്ഞാണ് ഇവർ അവരുടെ കഥയറിയുന്നത്. 2018 ൽ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ഈ യുവതി എല്ലാം അവസാനിപ്പിക്കാൻ കടലിലേക്ക് ചാടിയതാണെന്നും പിന്നെ തന്റെ ബോധം പോയിയെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ…
ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…