Global News

മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് നിഷേധിച്ചു

റിയാദ്: ഫാമിലി വിസിറ്റ് വിസയെ റെസിഡന്‍സി വിസ (ഇഖാമ) ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) നിഷേധിച്ചു. ഫാമിലി വിസിറ്റ് വിസ ഇഖാമ ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് യാതൊരു നിര്‍ദ്ദേശവുമില്ലെന്ന് ജവാസാത്ത് ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

നിലവിലുള്ള സംവിധാനം ഇത്തരം മാറ്റങ്ങള്‍ അനുവദിക്കുന്നില്ല. ഇത് സംബന്ധമായി എന്തെങ്കിലും പുതിയ തീരുമാനങ്ങളോ നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിക്കുകയാണെങ്കില്‍, അവ തങ്ങളുടെ ഔദ്യോഗീക ചാനലുകള്‍ വഴി അറിയിക്കുമെന്നും ജവാസാത്ത് പറഞ്ഞു.

മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ച ഒരു സൗദി പൗരന്റെ ചോദ്യത്തിന് മറുപടിയായാണ് പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടും, ഫീസ് ഈടാക്കി വിസിറ്റ് വിസയെ റെസിഡന്‍സി വിസയാക്കി മാറ്റാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതില്‍ പാസ്പോര്‍ട്ട് വിഭാഗം അതൃപ്തി അറിയിച്ചു.

Sub Editor

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

37 mins ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

2 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago