ഡൽഹി: ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേസിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
താൽകാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏകദേശം 250 ജീവനക്കാരാണ് നിലവിൽ എയർലൈനിലുള്ളത്. ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടി ആരംഭിച്ചതും റിപ്പോർട്ടുണ്ട്.
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ ടിക്കറ്റ് പ്രീ-സെയിൽ ഇന്ന്…
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…