ടെക്‌സസ്: ഐടി രംഗത്തെ തൊഴില്‍ നഷ്ടം തുടരുന്നു. പ്രമുഖ ഐടി കമ്പനികളിലൊന്നായ ഡെല്‍ വീണ്ടും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (എഐ) കൂടുതലായി ശ്രദ്ധിക്കാനാണ് ഡെല്ലിന്‍റെ ഈ നീക്കമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളും സേവനദാതാക്കളുമാണ് ഡെല്‍.
എത്ര തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് എന്ന് ഡെല്‍ വ്യക്തമാക്കിയിട്ടില്ല. 2023ല്‍ കമ്പനി 13,000ത്തിലേറെ ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും എഐയിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുകയുമാണ് ഡെല്‍ ലക്ഷ്യമിടുന്നത്. തൊഴിലാളികളെ ഒഴിവാക്കുന്ന വിവരം ആഭ്യന്തര കത്തിലൂടെ കമ്പനി ജോലിക്കാരെ അറിയിച്ചു.
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്‍റിലുള്ളവരെയാണ് പുതിയ നീക്കം ഏറ്റവും പ്രതീകൂലമായി ബാധിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഡെല്ലിന്‍റെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിന്ധി നേരിട്ടിരുന്നു. എഐ കരുത്തില്‍ ബിസിനസ് പുതിയ തലത്തിലേക്ക് ഉയര്‍ത്താം എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
2023ല്‍ ഡെല്‍ 13,000 ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഫെബ്രുവരിയിലെ കണക്ക് പ്രകാരം 120,000 ജീവനക്കാരാണ് ആഗോളവ്യാപകമായി കമ്പനിക്കുള്ളത്.
ഐടി-ടെക് മേഖലയില്‍ വ്യാപകമായി തൊഴില്‍ നഷ്ടം സംഭവിക്കുന്നുണ്ട്. 2024 പിറന്ന് മൂന്ന് മാസം പിന്നിട്ടപ്പോള്‍തന്നെ ആഗോളതലത്തിൽ ഐബിഎം, ഡെൽ, എറിക്സൺ, വൊഡഫോൺ എന്നീ വമ്പൻ കമ്പനികൾ 50000 ജീവനക്കാരെ പിരിച്ചുവിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…