Global News

ബി.ടി.എസ് ബില്‍ബോര്‍ഡ് ഹോട്ട് 100ല്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി : രണ്ട്ഗാനങ്ങളും പാടിയത് ജംഗ്കുക്ക്

ന്യൂയോര്‍ക്ക്: ലോകത്തെ മികച്ച ജനപ്രിയ-റേറ്റിങ് ഗാനങ്ങളുടെ ലിസ്റ്റ് ബില്‍ബോര്‍ഡ് ഹോട്ട് 100 ല്‍ യുവാക്കളുടെ ഹരമായി മാറിയ ബി.ടി.എസിന്റെ രണ്ട് ഗാനങ്ങള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജാസന്‍ ഡെരുലോയും ജ്വാഷ് 685 ന്റെയും ‘സാവേജ് ലവ്’ റീമിക്‌സാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തൊട്ടടുത്ത സ്ഥാനം അവരുടെ തന്നെ ഗാനമായ ‘ഡയനാമൈറ്റ്’ എത്തി.

ഇതെക്കൂടാതെ മറ്റൊരു പ്രത്യേകതയും ബി.ടി.എസ് സ്വന്തമാക്കി. ബില്‍ബോര്‍ഡ് ഹോട്ട് 100 ല്‍ ഒരേ സമയം ഒന്നാംസ്ഥാനവും രണ്ടാസ്ഥാനവും ആലപിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യക്കാരനായി മാറി ജംഗ്കൂക്ക്. ഈ സാവേ് ലവ്‌നും ഡയനാമൈറ്റിനും കഴിഞ്ഞ ഒരാഴ്ചയായി ബില്‍ബോര്‍ഡ് ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ റേറ്റ് ചെയ്യപ്പെട്ട ഗാനമായി തുടരുകയായിരുന്നു.

കൊറിയന്‍ ബാന്റ് ഗ്രൂപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഗ്രൂപ്പാണ് ബി.ടി.എസ്. അവരുടെ പുറത്തിറങ്ങുന്ന ഗാനങ്ങള്‍ എല്ലാം മണിക്കൂറുകള്‍ കൊണ്ട് ബില്ല്യണ്‍ ആളുകളാണ് ഇവരുടെ വീഡിയോ കണ്ടു തള്ളുന്നത്. ചടുലമായ ഗാനങ്ങളും നൃത്തങ്ങളുമാണ് യുവാക്കളെ ബി.ടി.എസിലേക്ക് അടുപ്പിക്കുന്നത്. കൊറിയയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച മറ്റൊരു ബാന്റ് ഗ്രൂപ്പാണ് ബ്ലാക്പിങ്ക്. പെണ്‍കുട്ടികളുടെ മാത്രം ബാന്റ് ഗ്രൂപ്പിന് ബി.ടി.എസിന്റെ അത്രയും ആരാധകര്‍ ഇല്ലെങ്കിലും ലോകത്തെ റേറ്റ് ചെയ്യപ്പെട്ട ബാന്റ് ഗ്രൂപ്പില്‍ ബി.ടി.എസിനോടൊപ്പം ബ്ലാക്പിങ്കും ഉള്‍പ്പെടും.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

10 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

10 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

13 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

20 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago