തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 14 പേര്‍ക്ക് കൂടി കെവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ചികിത്സയിലുള്ളവരുടെ ആകെ ആളുകള്‍ 105 പേരായി.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ട്. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍ഗോഡ് നിന്നും 2 പേര്‍ കോഴിക്കോടും ഉള്ളവരാണ്. 8 പേര്‍ ദുബായില്‍ നിന്ന് എത്തിയവരും, ഒരാള്‍ യു.കെയിയില്‍ നിന്നും 3 പേര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്.
കേരളത്തില്‍ നിലവില്‍ 72460 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലുമാണ്. ഇന്നുമാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3331 പേര്‍ക്ക് രോഗമില്ലെന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമായ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായ കാഴ്ചകളാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വീണ്ടും മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും വിശദീകരിക്കുകയും ചെയ്തു. ആള്‍കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊലീസ് നടപടി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ അവസരത്തില്‍ പൂഴ്ത്തിവെയ്പ്പുകളും മറ്റും നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പൊലീസ് പുറത്തുവിട്ട സത്യവാങ്മൂലം സൂക്ഷിക്കണമെന്നും ഇത് കളഞ്ഞുപോയാല്‍ നിയമ നടപടി സ്വീകരിക്കും.
സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ മുതിര്‍ന്ന ഒരു വ്യക്തിക്ക് മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളു. ടാക്‌സി, ഓട്ടോ എന്നിവ അത്യവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്ലാതെ റോഡുകളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…