gnn24x7

സംസ്ഥാനത്ത് പുതുതായി 14 പേര്‍ക്ക് കൂടി കെവിഡ് ബാധ സ്ഥിരീകരിച്ചു

0
188
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 14 പേര്‍ക്ക് കൂടി കെവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ചികിത്സയിലുള്ളവരുടെ ആകെ ആളുകള്‍ 105 പേരായി.

രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ട്. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍ഗോഡ് നിന്നും 2 പേര്‍ കോഴിക്കോടും ഉള്ളവരാണ്. 8 പേര്‍ ദുബായില്‍ നിന്ന് എത്തിയവരും, ഒരാള്‍ യു.കെയിയില്‍ നിന്നും 3 പേര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്.

കേരളത്തില്‍ നിലവില്‍ 72460 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലുമാണ്. ഇന്നുമാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3331 പേര്‍ക്ക് രോഗമില്ലെന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമായ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായ കാഴ്ചകളാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വീണ്ടും മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും വിശദീകരിക്കുകയും ചെയ്തു. ആള്‍കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊലീസ് നടപടി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ അവസരത്തില്‍ പൂഴ്ത്തിവെയ്പ്പുകളും മറ്റും നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പൊലീസ് പുറത്തുവിട്ട സത്യവാങ്മൂലം സൂക്ഷിക്കണമെന്നും ഇത് കളഞ്ഞുപോയാല്‍ നിയമ നടപടി സ്വീകരിക്കും.

സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ മുതിര്‍ന്ന ഒരു വ്യക്തിക്ക് മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളു. ടാക്‌സി, ഓട്ടോ എന്നിവ അത്യവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്ലാതെ റോഡുകളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here