gnn24x7

പ്രശസ്ത ആഫ്രിക്കന്‍ ജാസ് സിംഗര്‍ മനു ദിബാങോ കൊവിഡ്-19 ബാധിച്ച് മരിച്ചു

0
229
gnn24x7

പാരീസ്: പ്രശസ്ത ആഫ്രിക്കന്‍ ജാസ് സിംഗര്‍ മനു ദിബാങോ (86) കൊവിഡ്-19 ബാധിച്ച് മരിച്ചു. പാരിസില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. തീര്‍ത്തും സ്വകാര്യമായി ദിബാങോയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും അനുശോചന ചടങ്ങ് പിന്നീട് നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

1972 ലെ ഹിറ്റായ സോള്‍ മകോസ എന്ന ആല്‍ബത്തിലൂടെയാണ് ദിബാങോ ആഗോള പ്രശസ്തിയാര്‍ജിക്കുന്നത്. ആഫ്രിക്കന്‍ ജാസ് സംഗീതത്തിന് ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ആദ്യ വ്യക്തിയാണ ഇദ്ദേഹം അറിയപ്പെടുന്നത്.
2009 ല്‍ ത്രില്ലര്‍ എന്ന ആല്‍ബത്തിനുവേണ്ടി മൈക്കല്‍ ജാക്‌സന്‍ തന്റെ മ്യൂസിക് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന് പറഞ്ഞ് ഇദ്ദേഹം രംഗത്തെത്തിയിരുന്നു. പിന്നീട് ഈ ആരോപണം കോടതിയില്‍ വെച്ച് ഒത്തു തീര്‍പ്പാവുകയായിരുന്നു.

മരിച്ച ഫ്രാന്‍സില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് മരണപ്പെട്ടയാളുടെ അടുത്ത ആള്‍ക്കാരായ 20 പേര്‍ ഒഴികെ മറ്റാരും പങ്കെടുക്കരുതെന്ന് ഔദ്യോഗിക നിര്‍ദ്ദേശമുണ്ട്. കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. ഫ്രാന്‍സില്‍ ഇതുവരെ 806 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 19856 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here