gnn24x7

ലൈഫ് ടാമ്പര്‍നാക്കള്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി ഒത്തു ചേര്‍ന്നത് 1825 ലധികം വിശ്വാസികള്‍ – പി.പി.ചെറിയാന്‍

0
229
gnn24x7

ലൂസിയാന : കൊറോണ വൈറസിന്റെ ഭീതിയില്‍ അമേരിക്കയിലെ മിക്കവാറും ദേവാലയങ്ങള്‍ രണ്ടും മൂന്നും ആഴ്ചകളായി അടഞ്ഞു കിടക്കുമ്പോള്‍ പ്രാര്‍ത്ഥനക്കും ആരാധനക്കുമായി തുറന്നിട്ട ലൂസിയാനയിലെ ലൈഫ് ടാമ്പര്‍നാക്കള്‍ ചര്‍ച്ചില്‍ ഞായറാഴ്ച രണ്ടായിരത്തോളം വിശ്വാസികള്‍ ഒത്തുചേര്‍ന്നു.

ഞാന്‍ എന്റെ ദേവാലയം ആരാധനയ്ക്കായി തുറന്നിടും കൊറോണ രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനും രോഗ സൗഖ്യം ലഭിക്കുന്നതിനും പ്രാര്‍ത്ഥന അനിവാര്യമാണ്.

കോവിഡ് 19 ന് പ്രതിരോധിക്കുവാന്‍ ഇന്നുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. ഇവരെ എനിക്കു പ്രാര്‍ഥിച്ചു സുഖപ്പെടുത്താന്‍ കഴിയും ചര്‍ച്ച് പാസ്റ്റര്‍ ടോണി സ്‌പെല്‍ പറഞ്ഞു. ഞാന്‍ അവരുടെ മേല്‍ കൈവച്ചു പ്രാര്‍ഥിക്കും.

ഇന്നത്തെ കൂടിവരവില്‍ ഡസണ്‍ക്കണക്കിനു വിശ്വാസികളാണ് രക്തം ദാനം ചെയ്തത്. ഒന്‍പതു കുട്ടികള്‍ക്ക് മാമോദീസാ നല്‍കി. സൗഖ്യദായക ശുശ്രൂഷയില്‍ സൗഖ്യം നല്‍കുന്നതു ദൈവമാണ്. ഞാന്‍ അതില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. മാത്രമല്ല കൂടി വന്ന വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയും സൗഹൃദം പങ്കിട്ടു. ഗവര്‍ണറും ഡോക്ടര്‍മാരും ഇങ്ങനെ ചെയ്യരുതെന്ന് അപേക്ഷിച്ചുവെങ്കിലും പ്രമുഖ സ്ഥാനം നല്‍കുന്നത് ആരാധനക്കു തന്നെയാണ്.– സ്‌കോട്ട് പറഞ്ഞു.

ലൂസിയാനയില്‍ ഇതുവരെ 1200 പോസിറ്റീവ് കേസുകളും 34 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലുടനീളം സ്റ്റെ അറ്റ് ഹോം ഉത്തരവുകളും കൂട്ടം കൂടുന്നത് നിരോധനവും നിലനില്‍ക്കുമ്പോള്‍ മെഗാ ചര്‍ച്ചിലെ കൂടിവരവ് പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here