കോഴിക്കോട്: കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രം. കോഴിക്കോടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതിനാല്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും നാളെ ഓരോ വിമാനം മാത്രമാണ് എത്തുക.
സൗദി അറേബ്യയില്‍ നിന്നും നാളെ എത്തുമെന്ന് കരുതിയ വിമാനം മറ്റന്നാളേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. നേരത്തെ ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
അബുദാബി-കൊച്ചി വിമാനം നാളെയെത്തും. ദുബായ്-കോഴിക്കോട് വിമാനവും നാളെയെത്തും. നാളെ ഉച്ചയ്ക്ക് 12.30 ന് കേരളത്തില്‍ നിന്നും വിമാനങ്ങള്‍ തിരിക്കും. കൊച്ചിയിലും കോഴിക്കോടും നാളെ രാത്രി 9.40 ന് എത്തുമെന്നാണ് വിവരം.
പ്രവാസികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ പതിമൂന്ന് സര്‍വീസുകളാണ് നടത്തുക. എട്ട് വിമാനങ്ങളാണ് തയ്യാറാക്കി നിര്‍ത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍.
നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ രോഗ ലക്ഷണമില്ലാത്തവരെ രാജഗിരി കോളേജ് ഹോസ്റ്റലില്‍ ആണ് നിരീക്ഷിക്കുക. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റു ജില്ലകളില്‍ നിന്നുള്ള പ്രവാസികളെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിക്കും. മറ്റു ജില്ലകളിലേക്ക് പ്രവാസികളെ കൊണ്ടുപോകുക കെ.എസ്.ആര്‍.ടി.സി ബസുകളിലാണ്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…