പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. അമ്പലപ്പാറ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. വനം വകുപ്പും പൊലീസും ഇവരെ ചോദ്യം ചെയ്തു വരികയാണ്. അമ്പലപ്പാറയിലെ ഒരു സ്വകാര്യ തോട്ടത്തിലെ ജീവനക്കരാണ് പൈനാപ്പിളില്‍ സ്‌ഫോടക വസ്തു വെച്ചതെന്നാണ് സൂചന.
ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ കെണി ഒരുക്കാറുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ ആനയ്ക്ക് വേണ്ടി വെച്ച കെണിയല്ലെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനു ശേഷം സംഭവസ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തും.
ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.പാലക്കാട്-മലപ്പുറം തോട്ടം അതിര്‍ത്തിയിലെ മുഴുവന്‍ തോട്ടങ്ങളിലും സമാന രീതിയില്‍ സ്‌ഫോടക വസ്തു നിറച്ച കെണി ഒരുക്കിയിട്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
മെയ് 27 നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന കൊല്ലപ്പെട്ടത്. ആന കഴിച്ച പൈനാപ്പിളിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ആന ചരിഞ്ഞു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…