Ireland

കുട്ടികളുടെ സർഗ്ഗപ്രതിഭ മാറ്റുരയ്ക്കാൻ വാട്ടർഫോർഡിൽ ‘അരങ്ങ് ’26’ ആഗസ്റ്റ് 21-ന്

വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും   പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ‘എന്റെ മലയാളം – ക്രിയേറ്റീവ് ഹബ്ബിന്റെ’ ആഭിമുഖ്യത്തിൽ ‘അരങ്ങ് ’26’  സംഘടിപ്പിക്കുന്നു.

​ആഗസ്റ്റ് 21-ന് വാട്ടർഫോർഡിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കായി വിപുലമായ പരിപാടികളോടെയാണ് മത്സരം അരങ്ങേറുന്നത്. കുട്ടികളുടെ സർഗ്ഗാത്മകത പുറത്തെടുക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഈ അവസരത്തിൽ മാതാപിതാക്കൾ എല്ലാവരും കുട്ടികളെ സജീവമായി പങ്കെടുപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

വിവിധ വിഭാഗങ്ങളിലായി ഓഫ് സ്റ്റേജ്, ഓൺ സ്റ്റേജ് മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:

​ഓഫ് സ്റ്റേജ് മത്സരങ്ങൾ (രാവിലെ): ജൂനിയർ/സീനിയർ ഇൻഫന്റ്സ് മുതൽ വിവിധ ക്ലാസുകളിലെ കുട്ടികൾക്കായി കളറിംഗ്, ഡ്രോയിംഗ് മത്സരങ്ങൾ.

​ഓൺ സ്റ്റേജ് മത്സരങ്ങൾ (ഉച്ചയ്ക്ക് ശേഷം): ഫാാൻസി ഡ്രസ്സ്, സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), ആക്ഷൻ സോംഗ്, നാടോടി നൃത്തം, കവിത പാരായണം, മലയാളം പ്രസംഗം (Elocution), മലയാളം സ്പോട്ട് ടോക്ക്, മോണോ ആക്ട് തുടങ്ങിയ വിവിധയിനങ്ങൾ അരങ്ങേറും.

​കൂടുതൽ  വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്:

​ബിജു മാത്യു: 087 681 8360

​ഗീതു മനോഷ്: 089 412 3695

​മുസ്തഫ: 089 457 8333

​ബിൻസി ഷിബു തോമസ്: 089 228 1888

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

1 hour ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

13 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

15 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

16 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

17 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

17 hours ago