പത്തനംതിട്ട: കോവിഡ് ബാധിച്ച് 45 ദിവസമായി ചികിത്സയിലുള്ള രോഗിയുടെ ഫലം നെഗറ്റീവായി. 62 കാരിയായ വടശ്ശേരിക്കര സ്വദേശിനിക്കാണ് കോവിഡ് നെഗറ്റീവ് ആയത്. 21ാമത്തെ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇവര്‍ക്ക്. ഇതുവരെ ഇവരുടെ 21 സാംപിള്‍ പരിശോധിച്ചതില്‍ 20 ഉം പോസിറ്റീവ് ആയിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ 14 മുതല്‍ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു. ഐവര്‍ മെക്റ്റീന്‍ എന്ന മരുന്നാണ് കഴിഞ്ഞ 14 മുതല്‍ നല്‍കി വന്നത്. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 45 ദിവസം ആയി. ഇവരോടൊപ്പം രോഗം സ്ഥിരീകരിച്ച മകള്‍ക്ക് ഒന്നര ആഴ്ച മുന്‍പ് അസുഖം ഭേദമായി.
വിദേശത്ത് നിന്നെത്തിയ മറ്റ് മൂന്നുപേര്‍ക്കും ഒരു മാസം പിന്നിട്ടിട്ടും രോഗം മാറിയിട്ടില്ല. ഇവരുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…