കൊച്ചി: 21 വിമാനങ്ങളിലായി 3420 പേര്‍ കൂടി ഇന്ന് നെടുമ്പാശ്ശേരിയിലെത്തും. ലണ്ടനില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനവും, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നുള്ള പ്രവാസികളുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനവും ഇന്ന് എത്തുന്നവയിൽ ഉള്‍പ്പെടുന്നു. കൂടാതെ അബുദാബി, സലാല, ഷാര്‍ജ, ദോഹ, ദുബൈ, റാസല്‍ഖൈമ, ദമാം, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ന് വിമാനങ്ങള്‍ എത്തുന്നത്.
21 വിമാനങ്ങളിലായി 4060 പ്രവാസികളാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള ദൗത്യം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രവാസികള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയതും ഇന്നലെയാണ്.
ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും മസ്ക്കറ്റില്‍ നിന്നുള്ള സലാം എയര്‍ വിമാനവും റദ്ദാക്കി.
ഓസ്ട്രേലിയയിലെ സിഡ്നി, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, മസ്ക്കറ്റ്, ദുബൈ, ദോഹ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, കുവൈറ്റ് എയര്‍വെയ്സ്, ഗോഎയര്‍, ഫ്ലൈ ദുബൈ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ വിമാന കമ്പനികളുടെ വിമാനങ്ങളാണ് പ്രവാസികളുമായി എത്തിയത്.
കുവൈറ്റില്‍ നിന്നും കുവൈറ്റ് എയര്‍വെയ്സ് വിമാനത്തില്‍ എത്തിയ 331 പേരില്‍ 160 പേര്‍ വിദ്യാര്‍ഥികളായിരുന്നു. കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളില്‍ പഠനം നടത്തി വന്നവരാണ് ഇവര്‍.ആഭ്യന്തര ടെര്‍മിനലില്‍ ഇന്നലെ 22 വിമാന സര്‍വീസുകളിലായി 1040 പേര്‍ യാത്ര ചെയ്തു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…