കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകളെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീടിനകത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കുട്ടിയുടെ അച്ഛന് കഞ്ചാവ്-ലഹരി മാഫിയയുമായി ബന്ധമുള്ളതായി കുട്ടിയുടെ മുത്തച്ഛന്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പലരും കുട്ടിയുടെ വീട്ടില്‍ എത്താറുണ്ടെന്നും അവിടെവെച്ച് തന്നെ ലഹരി ഉപയോഗിക്കാറുണ്ടെന്നും മുത്തച്ഛന്‍ പറയുന്നു. കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും പറയുന്നത്.
വീടിന് പുറത്ത് അമ്മയെ ജോലിയില്‍ സഹായിക്കുകയായിരുന്നു കുട്ടിയോട് വീട്ടില്‍ പോയി പ്രാര്‍ഥന നടത്താന്‍ അമ്മ പറഞ്ഞിരുന്നു. ഇതനുസരിച്ച് കുട്ടി വീട്ടിലേക്ക് പോയി. പിന്നീട് അമ്മ വീടിനകത്തേക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തകര ഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണ് ഉള്ളത്. എന്ത് കാരണമുണ്ടായാലും കുട്ടി ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യില്ലെന്നാണ് അമ്മ പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
ഡാളസ്: ഇന്ത്യാനയിൽ അന്തരിച്ച ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ. എ.സി. ജോർജിന്റെ (90)…
ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…
Dublin: Legendary Indian composer Ilaiyaraaja, widely regarded as one of the greatest musicians in the…
ഇന്ത്യൻ സംഗീത ലോകത്തെ പകരക്കാരനില്ലാത്ത ഒരേയൊരു രാജാവ്, മെലഡികളുടെ ചക്രവർത്തി, അഞ്ച് പതിറ്റാണ്ടുകളായി സംഗീത പ്രേമികളുടെ ഹൃദയ താളമായി മാറിയ…
ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…
അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…