കാസര്‍ഗോഡ്: കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചത്.
ദുബായില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പ്രതിരോധശേഷി കൂടതല്‍ ഉണ്ടായതുകൊണ്ടാവാം ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
ഗള്‍ഫില്‍ നിന്നെത്തിയ എല്ലാവരുടേയും സാമ്പിള്‍ പരിശോധന സാധ്യമല്ല. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാല്‍ എല്ലാവരേയും പരിശോധിക്കുന്നകാര്യം ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചത് കാസര്‍ഗോഡായിരുന്നു. ഇന്നലെ 12 പേര്‍ക്കാണ് കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…