ഫൈസല്‍ ഫരീദിന്റെ സിനിമാ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.  ഇപ്പോഴിതാ, കേസിലെ മുഖ്യ ആസൂത്രകകനായ ഫൈസല്‍ ഫരീദിന്റെ സിനിമാ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്‌. 2014ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി തയാറാക്കിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിട്ടുണ്ട്. 

ഷാര്‍ജയില്‍ വച്ച് ചിത്രീകരിച്ച സീനില്‍ അറബ് ഛായയുള്ള രണ്ടു പോലീസുകാരെ വേണമെന്നു സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ സീനില്‍ അഭിനയിച്ചത് ഫൈസലാണെന്ന് താനിപ്പോഴാണ് അറിയുന്നതെന്നാണ് സംവിധായകന്‍ വാസുദേവന്‍‌ സനല്‍ പറയുന്നത്.  ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ചിരുന്ന സിനിമകളില്‍ കയറിപ്പറ്റാന്‍ ഫൈസല്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ ബന്ധങ്ങള്‍ വളര്‍ത്തിയ ഫൈസല്‍ സിനിമയെ സ്വര്‍ണക്കടത്തിനുള്ള മറയാക്കി യിരുന്നോ എന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. 

ഒരു സിനിമയിലെ ഒരു സീനില്‍ മാത്രം അഭിനയിച്ച ഫൈസല്‍ പിന്നീട് സിനിമയില്‍ നിക്ഷേപം നടത്താന്‍ തക്കവണ്ണം വളര്‍ന്നതെന്നും അന്വേഷണ സംഘം അന്വേഷിക്കും. നേരത്തെ, മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കിയിരുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

22 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

24 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

1 day ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

1 day ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

1 day ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

1 day ago